വെബ് ഡെസ്ക്
Oct. 24, 2025, 10:36 a.m.
    വത്തിക്കാൻ സിറ്റി: കിങ് ചാള്‍സും ലിയോ മാര്‍പാപ്പയും കൈകോർത്തപ്പോൾ 500 വര്‍ഷത്തെ പിണക്കം മറന്ന് വത്തിക്കാനില്‍ പുതു ചരിത്രം പിറന്നു. ആഗ്ലിക്കൻ സഭയുടെ സുപ്രീം ഗവര്‍ണറായ കിങ് ചാള്‍സും ലിയോ മാര്‍പാപ്പയും ഒരുമിച്ച് സിസ്റ്റെന്‍ ചാപ്പലില്‍ നടന്ന പ്രാര്‍ത്ഥനയില്‍ പങ്കെടുത്തതോടെയാണ് അഞ്ച് നൂറ്റാണ്ട് നീണ്ടുനിന്ന തർക്കത്തിന് ഇളവാകുന്നത്. 1534 ല്‍ ഹെന്‍റി എട്ടാമന്‍ നവോത്ഥാനത്തിന്‍റെ ഭാഗമായി റോമുമായി തെറ്റിപിരിഞ്ഞതാണ് ആഗ്ലിക്കൻ സഭയുടെ രൂപീകരണത്തിന് വഴിവെച്ചത്. അന്ന് മുതല്‍ ബ്രിട്ടനിലെ ഭരണാധികാരി എന്ന നിലയില്‍ രാജാവ്, പള്ളികളുടെ സര്‍വാധികാരിയായി മാറി. ഇതോടെ വത്തിക്കാനും ആഗ്ലിക്കൻ സഭയും തമ്മിലുള്ള ദീർഘകാല വിള്ളലിനാണ് ലോകം സാക്ഷ്യം വഹിച്ചത്. ബ്രിട്ടൻ രാജാവ് ചാൾസ് മൂന്നാമനും ഭാര്യ കാമിലയും വത്തിക്കാനിൽ പോപ്പ് ലിയോ പതിനാലാമനൊപ്പം പ്രാർത്ഥനയിൽ പങ്കെടുത്തു. 500 വർഷത്തിനിടെ ആദ്യമായാണ് ഇംഗ്ലണ്ട് സഭയുടെ തലവനും കത്തോലിക്കാ സഭയുടെ തലവനും ഒരുമിച്ച് പ്രാർത്ഥിക്കുന്നത്. 5 നൂറ്റാണ്ടോളം ഇരുസഭകളായി പ്രവര്‍ത്തിച്ച വിഭാഗങ്ങളുടെ തലവന്മാര്‍ ഒരുമിച്ച് വത്തിക്കാനിൽ പ്രാര്‍ത്ഥന ചടങ്ങില്‍ പങ്കെടുത്തതോടെ വിശ്വാസികൾക്കും ആഘോഷമായി.
    .