വെബ് ഡെസ്ക്
Oct. 21, 2025, 11:29 a.m.
    ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ രാജ്യാന്തര ക്രിമിനൽ കോടതി പ്രഖ്യാപിച്ച അറസ്റ്റ് വാറന്റ് നടപ്പാക്കുമെന്ന് കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി. ബ്ലൂംബെര്‍ഗിന്റെ ഒരു അഭിമുഖ പരിപാടിയിലാണ് നെതന്യാഹു കാനഡയില്‍ പ്രവേശിച്ചാല്‍ ഐസിസി ഉത്തരവ് പാലിച്ച് അറസ്റ്റ് ചെയ്യുമെന്ന് കാര്‍ണി പരസ്യമായി പ്രഖ്യാപിച്ചത്. കാനഡയുടെ മണ്ണിൽ കാലുകുത്തിയാൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ അറസ്റ്റുചെയ്ത് അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ (ഐസിസി) വാറന്റ് നടപ്പാക്കുമെന്നായിരുന്നു മാർക്ക് കാർണിയുടെ വാക്കുകൾ
    .