ആഭ്യന്തര വിപണിയില്‍ വെള്ളി വില കുതിച്ചുയര്‍ന്ന് റെക്കോര്‍ഡിലെത്തിയതിനിടെ അഞ്ച് പ്രമുഖ മ്യൂച്വല്‍ ഫണ്ട് സ്ഥാപനങ്ങള്‍ സില്‍വര്‍ ഇടിഎഫ് ഫണ്ടുകളിലെ പുതിയ ഒറ്റത്തവണ നിക്ഷേപങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. നിലവില്‍ ആഭ്യന്തര വിപണിയില്‍ വെള്ളിക്ക് അസാധാരണമാംവിധം ഉയര്‍ന്ന പ്രീമിയം നിലനില്‍ക്കുന്നതിനാലാണ് ഈ തീരുമാനമെന്ന് ഫണ്ട് ഹൗസുകള്‍ അറിയിച്ചു.