ബംഗ്ലാദേശിനെതിരായ ആദ്യ ഏകദിനത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് തോല്‍വി. ധാക്ക, ഷേര്‍ ബംഗ്ലാ സ്‌റ്റേഡിയത്തില്‍ 74 റണ്‍സിനാണ് ബംഗ്ലാദേശ് ജയിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ബംഗ്ലാദേശ്, 49.4 ഓവറില്‍ 207ന് എല്ലാവരും പുറത്തായി. 51 റണ്‍സ് നേടിയ തൗഹിദ് ഹൃദോയാണ് ടോപ് സ്‌കോറര്‍. മഹിദുള്‍ ഇസ്ലാം 46 റണ്‍സെടുത്തു. വിന്‍ഡീസിന് വേണ്ടി ജെയ്ഡന്‍ സീല്‍സ് മൂന്ന് വിക്കറ്റ് വീഴ്ത്തി. റോസ്റ്റണ്‍ ചേസ്, ജസ്റ്റിന്‍ ഗ്രീവ്‌സ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിംഗില്‍ വിന്‍ഡീസ് 39 ഓവറില്‍ 133ന് എല്ലാവരും പുറത്തായി. ആറ് വിക്കറ്റ് വീഴ്ത്തിയ റിഷാദ് ഹുസൈനാണ് വിന്‍ഡീസിനെ തകര്‍ത്തത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ബംഗ്ലാദേശ് മുന്നിലെത്തി.