കിയ സെൽറ്റോസ് ഇടത്തരം എസ്‌യുവി 2026 ൽ അതിന്റെ ആദ്യ തലമുറ അപ്‌ഗ്രേഡ് സ്വീകരിക്കാൻ ഒരുങ്ങുകയാണ്. നിലവിൽ, അതിന്റെ ലോഞ്ച് തീയ്യതിയെക്കുറിച്ച് ഔദ്യോഗിക വിവരങ്ങളൊന്നുമില്ല. എങ്കിലും, അടുത്ത തലമുറ മോഡൽ അടുത്ത വർഷം ആദ്യം പുറത്തിറങ്ങുമെന്നും തുടർന്ന് 2027 ൽ ഹൈബ്രിഡ് പതിപ്പ് പുറത്തിറങ്ങുമെന്നും പ്രതീക്ഷിക്കുന്നു. നിലവിലുള്ള എഞ്ചിൻ ഓപ്ഷനുകൾ നിലനിർത്തിക്കൊണ്ട് 2026 കിയ സെൽറ്റോസ് കാര്യമായ മെച്ചപ്പെട്ട സ്റ്റൈലിംഗ്, പുതിയ സവിശേഷതകൾ, അപ്‌ഡേറ്റ് ചെയ്ത സാങ്കേതികവിദ്യ എന്നിവയുമായി വരാൻ സാധ്യതയുണ്ട്.