മലയാളത്തില്‍ നിരവധി ഹാസ്യപ്രധാനമായ ചിത്രങ്ങളുണ്ടായിട്ടുണ്ട്. ഹാസ്യ ചിത്രങ്ങള്‍ക്ക് എന്നും പ്രക്ഷകരുടെ പിന്തുണയും ഉണ്ടായിട്ടുണ്ട്. എന്നാല്‍ അടുത്ത കാലത്തായി മലയാളത്തില്‍ ഹാസ്യചിത്രങ്ങള്‍ കുറവായിരുന്നു. എന്നാല്‍ ഒരു ഇടവേളയ്ക്കു ശേഷം ഇതാ ഇന്ന് തിയറ്ററുകളില്‍ എത്തിയ പെറ്റ് ഡിറ്റക്ടീവ് എന്ന മലയാള സിനിമ കേരളക്കരയെ ആകമാനം പൊട്ടിച്ചിരിപ്പിക്കുകയാണ്. തിയേറ്ററുകളില്‍ മികച്ച പ്രതികരണവുമായി മുന്നേറുന്ന ചിത്രത്തില്‍ യുവതാരം ഷറഫുദ്ദീനാണ് നായകന്‍. നായികയായി എത്തുന്നത് അനുപമാ പരമേശ്വരനും. ഇരുവരും തകര്‍ത്തുവാരിയിരിക്കുകയാണ് തീയേറ്റര്‍ കോമഡിയും ത്രില്ലിംഗായ ഒട്ടനവധി സംഭവങ്ങളും ചേര്‍ന്ന അതിഗംഭീര എന്റെര്‍ടെയിനറാണ് പെറ്റ് ഡിക്ടറ്റീവ്. പ്രനീഷ് വിജയന്‍ സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ചിത്രം നിര്‍മിച്ചിരിക്കത് ഷറഫുദ്ദീനും, ഗോകുലം മൂവീസും ചേര്‍ന്നാണ്. തിരക്കഥ പ്രനീഷ് വിജയനും ജയ് വിഷ്ണുവും ചേര്‍ന്നാണ് ഒരുക്കിയിരിക്കുന്നത്.സമ്പൂര്‍ണ മൃഗാധിപത്യം എന്ന ടാഗ് ലൈനോടെ എത്തിയ ചിത്രത്തിന്റെ ട്രെയിലറും പോസ്റ്ററുകളും ഏറെ ശ്രദ്ധേയമായിരുന്നു