ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയുടെ വിവിധ പഠന വകുപ്പുകളിൽ ഫുൾടൈം പിഎച്ച്. ഡി. പ്രോഗ്രാമുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഒക്ടോബർ 25 വരെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷാ ഫീസ് 150/-. കോഴ്സുകളെല്ലാം കാലടിയിലെ മുഖ്യക്യാമ്പസിലായിരിക്കും നടത്തുക. പിഎച്ച്. ഡി. പ്രോഗ്രാമുകൾ, സീറ്റുകൾ എന്നിവ ചുവടെ:സംസ്‌കൃതം സാഹിത്യം (4), സംസ്‌കൃതം വേദാന്തം (9), സംസ്‌കൃതം വ്യാകരണം (10), സംസ്‌കൃതം ന്യായം (12), സംസ്‌കൃതം ജനറൽ (1), ഹിന്ദി (9), ഇംഗ്ലീഷ് (4), മലയാളം (4), ഹിസ്റ്ററി (8), മ്യൂസിക് (3), കംപാരറ്റീവ് ലിറ്ററേച്ചർ (2), സോഷ്യൽ വർക്ക് (2), സോഷ്യോളജി (1), ട്രാൻസ്‌ലേഷൻ സ്റ്റഡീസ് (1), ഫിസിക്കൽ എഡ്യൂക്കേഷൻ (2).
നിർദിഷ്ട വിഷയത്തിൽ/ബന്ധപ്പെട്ട വിഷയങ്ങളിൽ ബി പ്ലസ് ഗ്രേഡോടെ അംഗീകൃത സർവ്വകലാശാലകളിൽ നിന്നും ബിരുദാനന്തരബിരുദമോ തത്തുല്യയോഗ്യതയോ നേടിയവർക്ക് അപേക്ഷിക്കാം. എസ്.സി./എസ്.ടി./ഒ.ബി.സി., ഭിന്നശേഷി, ഇ.ഡബ്ല്യു. എസ്., ജി. എൻ. സി. പി. വിഭാഗങ്ങളിലുള്ളവർക്ക് നിയമാനുസൃതമുള്ള അഞ്ച് ശതമാനം മാർക്കിളവ് ലഭിക്കും. അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും നിർദിഷ്ട രീതിയിൽ എം. ഫിൽ. പൂർത്തിയാക്കിയവർക്കും യു.ജി.സി. യോഗ്യത നേടിയവർക്കും പിഎച്ച്. ഡി. പ്രോഗ്രാമിന് അപേക്ഷിക്കാവുന്നതാണ്.