വെബ് ഡെസ്ക്
Oct. 14, 2025, 10:38 a.m.
    വനിതാ ഏകദിന ലോകകപ്പില്‍ ബംഗ്ലാദേശിനെ തകർത്ത് ദക്ഷിണാഫ്രിക്ക. ആദ്യം ബാറ്റ് ചെയ്ത് ബംഗ്ലാദേശ് ഉയര്‍ത്തിയ 233 റണ്‍സിന്‍റെ വിജയലക്ഷ്യം ദക്ഷിണാഫ്രിക്ക ഏഴ് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. 62 റണ്‍സെടുത്ത കോളെ ട്രയോണിന്‍റെയും 56 റണ്‍സെടുത്ത മരിസാനെ കാപ്പിന്‍റെയും പോരാട്ടമാണ് ഒരു ഘട്ടത്തില്‍ 78-5ലേക്ക് വീണ് തോല്‍വി മുന്നില്‍ക്കണ്ട ദക്ഷിണാഫ്രിക്കയെ ജയതതിലേക്ക് നയിച്ചത്. ഇരുവരും പുറത്തായശേഷം പുറത്താകാതെ 29 പന്തില്‍ 37 റണ്‍സടിച്ച നദൈനെ ഡി ക്ലാര്‍ക്ക് ദക്ഷിണാഫ്രിക്കയെ വിജയവര കടത്തി.കഴിഞ്ഞ മത്സരത്തില്‍ ഇന്ത്യയെ തോല്‍പിച്ച ദക്ഷിണാഫ്രിക്കയുടെ തുടര്‍ച്ചയായ രണ്ടാം ജയമാണിത്. ജയത്തോട ആറ് പോയന്‍റുമായി പോയന്‍റ് പട്ടികയില്‍ ഇന്ത്യയെ മറികടന്ന ദക്ഷിണാഫ്രിക്ക മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നപ്പോള്‍ ഇന്ത്യ നാലാം സ്ഥാനത്തേക്ക് വീണു. നാല് കളികളില്‍ 2 പോയന്‍റുള്ള ബംഗ്ലാദേശ് ആറാം സ്ഥാനത്താണ്. സ്കോര്‍ ബംഗ്ലാദേശ് 50 ഓവറില്‍ 232-6, ദക്ഷിണാഫ്രിക്ക 49.3 ഓവറില്‍ 235-7.
    .