വെബ് ഡെസ്ക്
Oct. 13, 2025, 10:48 a.m.
    പാക്-അഫ്ഗാൻ അതിർത്തിയിൽ ഇരു രാജ്യങ്ങളുടെയും സേനകൾ തമ്മിൽ ഏറ്റുമുട്ടി. പ്രകോപനമില്ലാതെ ആക്രമിച്ചെന്ന് പരസ്പരം കുറ്റപ്പെടുത്തിയാണ് ഇരു രാജ്യങ്ങളും പ്രതികരിച്ചത്. സംഘർഷത്തിൽ 19 അഫ്‌ഗാൻ സൈനിക പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാനും, പാകിസ്ഥാൻ്റെ 58 സൈനികരെ കൊലപ്പെടുത്തിയെന്ന് അഫ്‌ഗാനും പ്രതികരിച്ചു. പാകിസ്ഥാൻ്റെ 30 സൈനികർക്ക് പരിക്കേറ്റതായും അഫ്‌ഗാൻ അവകാശപ്പെട്ടു. പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിലെ അംഗൂർ അദ്ദ, ബജൗർ, കുറം, ദിർ, ചിത്രാൽ, ബലൂചിസ്ഥാനിലെ ബരാംച എന്നിവിടങ്ങളിലെ പാകിസ്ഥാൻ പോസ്റ്റുകൾ ലക്ഷ്യമാക്കിയാണ് ആക്രമണം നടത്തിയതെന്ന് അഫ്‌ഗാൻ പ്രതികരിച്ചു.
    .