വനിതാ ലോകകപ്പില്‍ തുടര്‍ച്ചയായ മൂന്നാം ജയം ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങുന്നു. ദക്ഷിണാഫ്രിക്കയാണ് എതിരാളികള്‍. വിശാഖപട്ടണത്ത് ഉച്ചയ്ക്ക് ശേഷം മൂന്നിനാണ് കളിതുടങ്ങുക. തുടര്‍ വിജയങ്ങളുടെ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ. ശ്രീലങ്കയെ 59 റണ്‍സിന് തോല്‍പ്പിച്ച് തുടങ്ങിയ ഹര്‍മന്‍ പ്രീത് കൗറും സംഘവും രണ്ടാം മത്സരത്തില്‍ പാകിസ്ഥാനെ തകര്‍ത്തത് 88 റണ്‍സിന്. എന്നാല്‍ ശക്തരായ എതിരാളികളെ ഇന്ത്യക്ക് ലഭിച്ചില്ലെന്നുള്ളതാണ് ശ്രദ്ധിക്കേണ്ടത്. ദക്ഷിണാഫ്രിക്കയ്ക്ക് പുറമെ ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ് എന്നിവരോടും ഇന്ത്യക്ക് കളിക്കേണ്ടതുണ്ട്. അവസാന മത്സരം ബംഗ്ലാദേശിനെതിരെയാണ്.