ഇസ്രയേൽ വെടിനിർത്തൽ ചർച്ചകൾക്കിടെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പശ്ചിമേഷ്യ സന്ദർശിക്കാൻ സാധ്യത. ഗാസയിലെ സംഘർഷം അവസാനിപ്പിക്കാനുള്ള ചർച്ചകൾക്ക് അവസാനം പശ്ചിമേഷ്യ സന്ദർശിക്കാൻ സാധ്യതയുണ്ടെന്നാണ് ഡൊണാൾഡ് ട്രംപ് ബുധനാഴ്ച വ്യക്തമാക്കിയത്. ഇസ്രായേൽ - ഹമാസ് സമാധാന ധാരണ ഒപ്പിടുന്നത് രണ്ട ദിവസത്തിന് ഉള്ളിൽ ഉണ്ടായേക്കും. ഇത് കാണാനായി ഞായറാഴ്ച ഈജിപ്തിൽ ട്രംപ് എത്തിയേക്കുമെന്നുമാണ് വിവരം.