രാഷ്ട്രപതിയുടെ ശബരിമല സന്ദർശനത്തിൽ വ്യക്തത തേടി സംസ്ഥാന സർക്കാർ. രാഷ്ട്രപതിയെ വാഹനത്തിൽ സന്നിധാനത്ത് എത്തിക്കുന്ന കാര്യത്തിലാണ് വ്യക്തത തേടിയത്. ഈ മാസം 22 നാണ് രാഷ്ട്രപതിയുടെ ശബരിമല ദർശനം. രാഷ്ട്രപതി ഭവൻ തയ്യാറാക്കി നൽകിയ സന്ദർശന പരിപാടിയിൽ പ്രത്യേക വാഹനത്തിൽ വിവിഐപി പമ്പയിൽ നിന്നും സന്നിധാനത്തെത്തുമെന്നാണ് അറിയിച്ചത്. ഏതാണ് സ്പെഷ്യൽ വാഹനം എന്നതിലാണ് സർക്കാർ വ്യക്തത തേടിയത്. നിലവിൽ സന്ദർശനത്തെത്തുന്ന വിവിഐപികളെല്ലാം ഒന്നുങ്കിൽ കാൽ നടയായോ അല്ലെങ്കിൽ ഡോളിയിലോ ആണ് സന്നിധനത്തെത്തുന്നത്. ആരോഗ്യവകുപ്പിന്‍റെ രണ്ട് ആംബുലൻസുകളും, വനംവകുപ്പിന്‍റെ ഒരു ആംബുലൻസുമാണ് ഇപ്പോള്‍ ശബരിമലയിലുള്ളത്.