കെപിസിസി ജനറൽ സെക്രട്ടറിമാരെയും വൈസ് പ്രസിഡന്‍റുമാരെയും നിയമിക്കുന്നതിൽ മാത്രം പുനസംഘടന ഒതുക്കുന്നതിൽ കോണ്‍ഗ്രസിൽ കടുത്ത അതൃപ്തി. പ്രവര്‍ത്തന മികവില്ലാത്ത ഡിസിസി പ്രസിഡന്‍റുമാരെയും മാറ്റിയേ മതിയാകൂവെന്ന നിലപാടിലാണ് പ്രതിപക്ഷ നേതാവെന്നാണ് വിവരം. കെപിസിസി സെക്രട്ടറിമാരെ നിയമിക്കാത്തതിനെതിരെ യുവനേതാക്കള്‍ അടക്കം എഐസിസിക്ക് പരാതി നൽകി. ഡിസിസി പ്രസിഡന്‍റുമാരെ അടക്കം മാറ്റി പുനസംഘടന എന്ന നിലയിലാണ് ചര്‍ച്ച തുടങ്ങിയത്.