ഗാസയിലെ സമാധാന ശ്രമങ്ങൾക്ക് മേൽനോട്ടം വഹിച്ചതിന് യുഎസ് പ്രസിഡന്റെ ഡൊണാൾട്ട് ട്രംപിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മേദി. ട്രംപിന്റെ ഇരുപതിന സമാധാന നിര്‍ദേശങ്ങളിലെ പ്രധാന ഭാഗങ്ങൾ ഹമാസ് അംഗീകരിച്ചതിന് പിന്നാലെയാണ് മോദിയുടെ പ്രതികരണം. ഗാസയിലെ സമാധാന ശ്രമങ്ങൾക്ക് നിർണ്ണായക പുരോഗതി കൈവരിച്ചതിൽ ട്രംപിൻ്റെ നേതൃത്വത്തെ സ്വാഗതം ചെയ്യുന്നതായി മോദി പറഞ്ഞു. ബന്ദികളെ മോചിപ്പിക്കാനുള്ള ഹമാസിൻ്റെ തീരുമാനം സൂപ്രധാനമായ മൂന്നേറ്റമാണെന്നും സുസ്ഥിരവും, നീതിയുക്താവുമായുളള സമാധാനം നിലനിർത്തുന്നതിനുള്ള എല്ലാ ശ്രമങ്ങൾക്കും ഇന്ത്യ ശക്തമായ പിന്തുണ നൽകുന്നത് തുടരുമെന്നും മോദി എക്സിൽ കുറിച്ചു