വെബ് ഡെസ്ക്
Sept. 27, 2025, 12:15 p.m.
    അധ്യാപികയുടെ 27.5 ലക്ഷം രൂപയും 21 പവൻ സ്വർണ്ണവും കൈക്കലാക്കി മുങ്ങിയ പൂർവ്വ വിദ്യാർത്ഥി അറസ്റ്റിൽ. മലപ്പുറം തലക്കടത്തൂർ സ്വദേശി ഫിറോസ് ആണ് അറസ്റ്റിലായത്. ബിസിനസ് തുടങ്ങാനെന്ന പേരിലാണ് ആദ്യം പണം വാങ്ങിയത്. അതിന് കൃത്യമായ ലാഭ വിഹിതം നൽകുകയും ചെയ്തു. അങ്ങനെ വിശ്വാസം നേടിയെടുത്ത ശേഷമാണ് കൂടുതൽ തുക കൈക്കലാക്കിയത്. ബിസിനസ് വിപുലമാക്കാനെന്ന പേരിലാണ് സ്വര്‍ണം കൈക്കലാക്കിയത്. എന്നാൽ, തട്ടിപ്പിന് പിന്നാലെ പ്രതി ഒളിവിൽ പോയി. കർണാടകയിൽ നിന്നാണ് പ്രതിയെ പരപ്പനങ്ങാടി പൊലീസ് പിടികൂടിയത്. ഇയാളുടെ ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു.
    .