രാജ്യത്ത് ദീപാവലി ആഘോഷത്തിനുള്ള ഒരുക്കങ്ങൾ തകൃതിയായി നടക്കുമ്പോൾ, ഛത്ത് പൂജയ്ക്കായി ആളുകൾ തങ്ങളുടെ വീടുകളിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ്. ഉത്സവകാലത്ത് ആളുകൾക്ക് സുരക്ഷിതമായി വീടുകളിൽ എത്തിച്ചേരാൻ ഇന്ത്യൻ റെയിൽവേയും ഒരുങ്ങിക്കഴിഞ്ഞു. ഇതിന്റെ ഭാഗമായി കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തും. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവും ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പങ്കുവെച്ചിട്ടുണ്ട്.