വയനാട്ടിലെ കോൺഗ്രസിലെ സംഘടനാ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ തുറന്നടിച്ച് വയനാട് ഡിസിസി പ്രസിഡന്‍റ് എൻഡി അപ്പച്ചൻ. തന്നെ അധ്യക്ഷസ്ഥാനത്തുനിന്ന് മാറ്റാന്‍ ഇതുവരെ ഒരു നീക്കവും നടന്നിട്ടില്ല. കെപിസിസി യോഗത്തില്‍ തന്നെ മാറ്റാന്‍ നിര്‍ദേശിച്ചത് താന്‍ തന്നെയാണ്.
പുനഃസംഘടന ഘട്ടത്തില്‍ തീരുമാനമെടുക്കാമെന്നാണ് നേതാക്കള്‍ പറഞ്ഞതെന്നും എൻ ഡി അപ്പച്ചൻ പറഞ്ഞു. ഡിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് എൻ ഡി അപ്പച്ചന്റെ പ്രതികരണം.