സിപിഐഎം നേതാവ് കെ ജെ ഷൈനിതിരായ സൈബർ ആക്രമണത്തിൽ പ്രതികരിച്ച് കെ കെ ശൈലജ. പൊതുമണ്ഡലത്തില്‍ സജീവമായ സ്ത്രീകള്‍ക്കെതിരെ വെറുപ്പും ലൈംഗിക അധിക്ഷേപവും നിറഞ്ഞ ഭാഷകളില്‍ വ്യാജപ്രചാരണങ്ങള്‍ നടത്തുന്ന ഒരു വിഭാഗം ഇപ്പോഴും സജീവമാണ്.ഇത്തരക്കാര്‍ക്കെതിരെ പ്രതികരിക്കേണ്ടത് സമൂഹത്തിന്റെ ആകെ ഉത്തരവാദിത്വമാണ്. കെജെ ഷൈന്‍ ടീച്ചര്‍ക്കെതിരെ ദിവസങ്ങളായി സൈബറിടത്തില്‍ നടന്നുകൊണ്ടിരിക്കുന്ന വ്യാജപ്രചാരണങ്ങളെ ശക്തമായി അപലപിക്കുന്നുവെന്നും കെ കെ ശൈലജ പറഞ്ഞു.