വോട്ട് ചോരി ആരോപണം ആവര്‍ത്തിച്ച് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ ഇന്നും അദ്ദേഹം രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉണര്‍ന്നിരുന്ന് മോഷണം നിരീക്ഷിച്ചു, കള്ളന്മാരെ സംരക്ഷിച്ചു എന്നാണ് രാഹുലിന്റെ വിമര്‍ശനം.