നഷ്ടത്തോടെ വ്യാപാരം തുടങ്ങി ഇന്ത്യന്‍ ഓഹരിവിപണി. തുടര്‍ച്ചയായ മുന്ന് ദിവസത്തെ നേട്ടങ്ങൾക്ക് ശേഷമാണ് ഇന്ന് ഇന്ത്യന്‍ ബഞ്ച് മാര്‍ക്ക് സൂചികളൾ ഇടിഞ്ഞത്. സെന്‍സെക്സ് 400 പോയിന‍്റിലധികവും നിഫ്റ്റി 120 പോയിന്‍റും വരെ ഇടിഞ്ഞു. തുടര‍്ച്ചായ 12 ദിവസത്തെ നേട്ടത്തിനുശേഷമാണ് നിഫ്റ്റി ബാങ്ക് സൂചിക താഴേക്ക് പോകുന്നത്. നിഫ്റ്റി ഐടിയും ബാങ്കും .5 % നഷ്ടം നേരിട്ടു. നിഫ്റ്റി എഫ്എംസിജി ഓട്ടോ മേഖലകളും നഷ്ടത്തിലാണ്. നിഫ്റ്റി മിഡ് ക്യാപ് സ്മോള് ക്യാപ് സൂചികകള്‍ ദശാംശം രണ്ട് ശതമാനം ഉയര്‍ന്നു.ബിഎസ്ഇ സെൻസെക്സ് 264.36 പോയിന്റ് താഴ്ന്ന് 82,749.60 എന്ന നിലയിലും 50 ഓഹരികളുള്ള എൻഎസ്ഇ നിഫ്റ്റി 65 പോയിന്റ് താഴ്ന്ന് 25,358.60 എന്ന നിലയിലുമാണ് വ്യാപാരം ആരംഭിച്ചത്. അതേസമയം, ഹിൻഡൻബർഗ് റിസർച്ചിന്റെ ഓഹരി കൃത്രിമത്വം സംബന്ധിച്ച ആരോപണങ്ങൾ സെബി തള്ളിക്കളഞ്ഞതിനെത്തുടർന്ന് അദാനി ഗ്രൂപ്പ് ഓഹരികൾ 10% വരെ നേട്ടമുണ്ടാക്കി. അദാനി ഗ്രൂപ്പിന്‍റെ എല്ലാ ഓഹരികളും നേട്ടത്തിലാണ്. ഇതിനിടെ രൂപയുടെ മൂല്യം ഇന്നും ഇടിഞ്ഞു. 13 പൈസ ഇടിഞ്ഞ് ഒരു ഡോളറിന് 88 രൂപ 26 പൈസ എന്ന നിലയിലാണ് വിനിമയം നടക്കുന്നത്.