വെബ് ഡെസ്ക്
April 13, 2024, 10:59 a.m.
    പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ ഒരുക്കിയ ‘വർഷങ്ങൾക്കു ശേഷം’ സിനിമയ്ക്കു മികച്ച റിപ്പോർട്ട്. ആദ്യ പ്രദർശനം പൂർത്തിയാകുമ്പോൾ പോസിറ്റിവ് പ്രതികരണങ്ങളാണ് സിനിമയ്ക്കു ലഭിക്കുന്നത്. ആദ്യ പകുതി ഇമോഷനിൽ നിറയുമ്പോൾ രണ്ടാം പകുതിയിൽ നിവിന്‍ പോളി അടക്കമുള്ള അതിഥി താരങ്ങളുടെ പ്രകടനമാണ് ആകർഷണമാകുന്നത്. ഭൂരിഭാഗം ആളുകളെയും തൃപ്തിപ്പെടുത്തുന്ന രീതിയിലുള്ള ഫീൽ ഗുഡ് സിനിമയാണ് ഇതെന്നും കണ്ടിറങ്ങുന്നവർ അഭിപ്രായപ്പെടുന്നു.