വെബ് ഡെസ്ക്
Sept. 16, 2025, 12:56 p.m.
    രാഹുലിന്റെ പാലക്കാട് മണ്ഡലത്തിലേക്കുള്ള മടങ്ങിവരവിൽ നിലപാട് പറയാനാകാതെ ഡിസിസി. എല്ലാം കെപിസിസി പറയുന്നതുപോലെ ചെയ്യുമെന്ന് ഡിസിസി പ്രസിഡണ്ട് എ തങ്കപ്പൻ വ്യക്തമാക്കി. രാഹുലിന് സംരക്ഷണം ഒരുക്കുമോ ഇല്ലയോ എന്ന കാര്യം കെപിസിസി പ്രസിഡണ്ട് വ്യക്തമാക്കട്ടെ. നേതൃത്വം പറയുന്നതുപോലെ എല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.നിലവിൽ രാഹുൽ സസ്പെൻഷനിൽ ആയതുകൊണ്ട് മണ്ഡലത്തിലേക്ക് വരുന്നത് തന്നെ അറിയിക്കണമെന്നില്ല. രാഹുൽ മണ്ഡലത്തിൽ ഇല്ലാത്ത പ്രതിസന്ധി അതിജീവിക്കാൻ കോൺഗ്രസിന് കഴിയും. കോൺഗ്രസിന്റെ ഗൃഹസമ്പർക്ക ക്യാമ്പയിനിൽ രാഹുൽ വിഷയം ആരും ചോദിക്കുന്നില്ല. പാർട്ടിയിൽ നിന്നു കെപിസിസി സസ്പെൻഡ് ചെയ്തതിനാൽ രാഹുൽ ഇപ്പോൾ സ്വതന്ത്ര എംഎൽഎയാണ്.
    .