തിരുവനന്തപുരം കിളിമാനൂരിൽ എസ്എച്ച്ഒ ഓടിച്ച വാഹനം ഇടിച്ച് വയോധികൻ മരിച്ച കേസിൽ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. തിരുവനന്തപുരം ജില്ല ക്രൈംബ്രാഞ്ച് ഡിവൈഎസ്‍പി വിനു കുമാറിനാണ് അന്വേഷണ ചുമതല. വകുപ്പ് തല നടപടികളുമായി ബന്ധപ്പെട്ട തുടർ അന്വേഷണത്തിന് നാർക്കോട്ടിക് സെൽ ഡിവൈഎസ്‍പി പ്രദീപിനെ ചുമതലപ്പെടുത്തി.അപകടത്തിന് ശേഷം കാർ അറ്റകുറ്റപണി നടത്തിയതായി കണ്ടെത്തിയിരുന്നു. പാറശാലയിലെ വർക് ഷോപ്പിലാണ് പണി നടത്തിയത്. തെളിവ് നശിപ്പിക്കലിൻ്റെ ഭാഗമായി അറ്റകുറ്റപണി നടത്തിയതാണെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.