വെബ് ഡെസ്ക്
April 13, 2024, 10:51 a.m.
    അഞ്ചാം സ്ഥാനത്തും, സൗദിയിലെ സ്മാർട്ട് സിറ്റികളിൽ മക്കക്ക് രണ്ടാം സ്ഥാനവും. സൗദി സിറ്റികളിൽ റിയാദാണ് ഒന്നാം സ്ഥാനത്ത്. ലോകത്തെ സ്മാർട്ട് സിറ്റികളിൽ മക്കയ്ക്ക് 52-ാം സ്ഥാനവുമുണ്ട്. ഇന്‍റർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മാനേജ്മെന്‍റ് ഡെവലപ്മെന്‍റ് (ഐ.എം.ഡി) പുറത്തിറക്കിയ സൂചികയിലാണ് ഇകാര്യങ്ങൾ വ്യക്തമാക്കിയത്. മക്ക നിവാസികളുടെയും സന്ദർശകരുടെയും തീർഥാടകരുടെയും ജീവിത നിലവാരം ഉയർത്തുന്നതിലും മെച്ചപ്പെടുത്തുന്നതിലും പ്രതിഫലിക്കുന്ന നിലക്ക് ആഗോള തലത്തിൽ ആധുനികവും നൂതനവുമായ സാങ്കേതികവിദ്യകൾ ഉപയോഗിക്കാനുള്ള മക്കയുടെ സുസജ്ജതയാണ് ഇത്.