തിരുവനന്തപുരത്ത് ചേരുന്ന കെപിസിസി നേതൃയോഗത്തിൽ നിന്ന് കെപിസിസി വർക്കിങ് പ്രസിഡന്റ് ഷാഫി പറമ്പിൽ എംപി വിട്ടുനിൽക്കും. നേതൃയോഗത്തിനിടെ ഷാഫി തൃശൂരിലാണ് തുടരുന്നത്. കാസർകോട് കെപിഎസ്ടിഎയുടെ ജാഥ ഉദ്ഘാടനം ചെയ്യാൻ പോകുന്നുവെന്നാണ് ഷാഫിയുടെ പ്രതികരണം. കെപിസിസി പ്രസിഡന്റിന്റെ നിർദേശപ്രകാരമാണ് പോകുന്നതെന്നും ഷാഫി പറമ്പിൽ പറഞ്ഞു.രാഹുൽ മാങ്കൂട്ടത്തിലിനെതിരായ നടപടിയെ സംബന്ധിച്ച വിഷയങ്ങൾ കെപിസിസി നേതൃയോഗത്തിൽ ചർച്ച ചെയ്യാനിരിക്കെയാണ് ഷാഫി വിട്ടുനിൽക്കുന്നത്. അതിനിടെ എസ്എഫ്ഐ-കെഎസ്‍യു സംഘർഷത്തിൽ പരുക്കേറ്റ കെഎസ്‍യു പ്രവർത്തകനെ തൃശൂർ ജില്ലാ സഹകരണ ആശുപത്രിയിൽ എത്തി ഷാഫി പറമ്പിൽ കണ്ടു.