തൃശ്ശൂരിലെ സിപിഎം നേതാക്കൾക്കെതിരായ ശബ്ദരേഖ വിവാദത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഡിവൈഎഫ്ഐ നേതാവിന്റേത് ഗൗരവതരമായ വെളിപ്പെടുത്തലാണെന്ന് വി ഡി സതീശൻ പറഞ്ഞു. സാധാരണക്കാരന്റെ പണം കൊള്ളയടിക്കുകയാണ്. കവർച്ചാസംഘമെന്ന് സിപിഎമ്മിനെ വിളിച്ചത് കോൺഗ്രസല്ലെന്നും വിഡി സതീശൻ ചൂണ്ടിക്കാട്ടി. പിണറായി സർക്കാരിന്റെ അവസാനത്തിന്റെ ആരംഭം കുറിച്ചു. കേരളത്തിൽ ഡി നേതാവിന് പോലും രക്ഷയില്ലെന്നും പ്രതിപക്ഷ നേതാവ് ആവര്‍ത്തിച്ചു. കെഎസ് യു നേതാക്കളെ തലയിൽ തുണിയിട്ട് കയ്യാമം വെച്ച് കോടതിയിൽ ഹാജരാക്കി. പോലീസുകാർക്ക് രാജാവിനെക്കാൾ വലിയ രാജഭക്തിയാണെന്നും സതീശൻ രൂക്ഷഭാഷയിൽ വിമര്‍ശിച്ചു.