കോഴിക്കോട്: സംസ്ഥാനത്ത് ഒരാൾ കൂടി അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മലപ്പുറം ചേലേമ്പ്ര സ്വദേശി ഷാജിയാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് ഒരു മാസത്തിനിടെ രോഗം ബാധിച്ച് മരിക്കുന്നവരുടെ എണ്ണം ആറായി. മൂന്നാഴ്ചയായി കോഴിക്കോട് മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു ഷാജി. ഇന്നലെ രാത്രിയാണ് മരണം സ്ഥിരീകരിച്ചത്.