സംസ്ഥാനത്ത് സ്വർണ വില മാറ്റമില്ലാതെ ഉയർന്നു തന്നെ തുടരുന്നു. ഇന്ന് സ്വർണവില കൂടിയിട്ടില്ല. ഇന്നലത്തെ അതേ നിരക്കിലാണ് വ്യാപാരം നടക്കുന്നത്. ഒരു പവൻ സ്വർണത്തിന് 81,040 രൂപയും ഗ്രാമിന് 10,130 രൂപയുമാണ് വില. ചിങ്ങമാസമായതിനാൽ കേരളത്തിൽ നിരവധി വിവാഹങ്ങൾ നടക്കുന്ന സമയമാണ്. അതിനാൽ തന്നെ സ്വർണവിലയിലെ വർധനവ് സാധാരണക്കാരിൽ ആശങ്ക ജനിപ്പിക്കുന്നുണ്ട്.
   
കഴിഞ്ഞ ദിവമാണ് ചരിത്രത്തിൽ ആദ്യമായി സ്വർണത്തിന്റെ വില 81,000 കടന്നത്. പണിക്കൂലി, ജിഎസ്ടി, ഹോള്‍ മാര്‍ക്കിങ് ഫീസ് എന്നിവ കൂടി ചേർത്ത് ഒരു പവന്റെ ആഭരണത്തിന് 85,000 രൂപയെങ്കിലും നല്‍കേണ്ട സ്ഥിതിയാണ്. സ്വര്‍ണാഭരണത്തിന്റെ കുറഞ്ഞ പണിക്കൂലി 5 ശതമാനമാണ്. ഓരോ ദിവസം കഴിയുന്തോറു സ്വർണവിലയിൽ മാറ്റമുണ്ടോ എന്ന് ഉറ്റ് നോക്കുകയാണ് സാധാരണക്കാരും.