ഫിസിയോതെറാപ്പിസ്റ്റുകൾ മെഡിക്കൽ ഡോക്ടർമാരല്ലാത്തതിനായ ഡോക്ടർ എന്ന പദം ഉപയോഗിക്കരുതെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ് (ഡി.ജി.എച്ച്.എസ്). രോഗികളെ തെറ്റിദ്ധരിപ്പിക്കാനും ആശയക്കുഴപ്പത്തിലാക്കാനും ഇത് കാരണമാകും എന്ന് ചൂണ്ടിക്കാട്ടിയാണ് ഈ ആവശ്യം. ഇന്ത്യൻ മെഡിക്കൽ കൗൺസിൽ ആക്ട് പ്രകാരം ഫിസിയോതെറാപ്പിസ്റ്റുകൾക്ക് 'ഡോക്ടർ' എന്ന് പേരിന് മുൻപിൽ ചേർക്കാൻ അനുവാദമില്ല.ഡോക്ടർ എന്ന് ചേർക്കുന്നത് രോഗികളെ തെറ്റിദ്ധരിപ്പിക്കാൻ ഇടയാക്കുമെന്നും ചിലപ്പോൾ തെറ്റായ ചികിത്സയിലേക്ക് നയിക്കുമെന്നും ഡി.ജി.എച്ച്.എസ് അറിയിച്ചു. ഫിസിയോതെറാപ്പിസ്റ്റുകൾ പ്രാഥമിക പരിചരണ ദാതാക്കളായിട്ടല്ല മറിച്ച് ഡോക്ടർമാരുടെ റഫറൽ അനുസരിച്ചാണ് പ്രവർത്തിക്കേണ്ടതെന്ന് കത്തിൽ പറയുന്നുണ്ട്.
    ഫിസിയോതെറാപ്പിസ്റ്റുകൾക്ക് മെഡിക്കൽ ഡോക്ടർമാരായി പരിശീലനം ലഭിച്ചിട്ടില്ലെന്നും അവരെ അങ്ങനെ അവതരിപ്പിക്കരുതെന്നും ഡി.ജി.എച്ച്.എസ് ചൂണ്ടിക്കാട്ടി.