സിപിഎമ്മിൽ ചേർന്ന റിയാസ് തച്ചമ്പാറ വീണ്ടും കോൺഗ്രസിലേക്ക്. കോൺഗ്രസ് പുറത്താക്കിയശേഷം സിപിഎമ്മിൽ ചേർന്ന തച്ചമ്പാറ മണ്ഡലം പ്രസിഡൻ്റായിരുന്ന റിയാസ് തച്ചമ്പാറ ഡിസിസി പ്രസിഡൻ്റ് തങ്കപ്പനെ സന്ദർശിച്ചു. ഒരാഴ്ച മുമ്പാണ് മണ്ഡലം പ്രസിഡൻ്റ് സ്ഥാനത്ത് നിന്നും റിയാസിനെ പുറത്താക്കിയത്. ഇതിന് പിന്നാലെ സിപിഎമ്മിൽ ചേരുകയായിരുന്നു. സിപിഎം ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബുവിൻ്റെ നേതൃത്വത്തിൽ റിയാസിനെ സ്വീകരിച്ചിരുന്നു. എന്നാൽ ദിവസങ്ങൾ പിന്നിടുമ്പോൾ റിയാസ് തച്ചമ്പാറ തിരിച്ചെത്തുന്നതാണ് കാണുന്നത്. വനിതകൾ നൽകിയ പരാതിയിലായിരുന്നു റിയാസിനെ തച്ചമ്പാറ മണ്ഡലം പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് പുറത്താക്കിയത്. തന്നെ കൊണ്ട് പാർട്ടി വിട്ടുപോവാൻ കഴിയില്ലെന്നും ദിവസങ്ങളായി ഉറങ്ങിയിട്ടില്ലെന്നും റിയാസ് പ്രതികരിച്ചു.