ബലാത്സംഗ കേസിൽ ശിക്ഷിക്കപ്പെട്ട ജെഡിഎസ് നേതാവും മുൻ എംപിയുമായ പ്രജ്ജ്വൽ രേവണ്ണയ്ക്ക് ജയിലിൽ ലൈബ്രറി ക്ലർക്കായി നിയമനം. 522 രൂപ ദിവസക്കൂലിയിലാണ് ജോലിക്ക് നിയമിച്ചത്. ജയിലിൽ തടവിൽ കഴിയുന്ന പ്രതികൾ എന്തെങ്കിലും ജോലി ചെയ്യണമെന്ന ജയിൽ ചട്ടങ്ങളുടെ ഭാഗമായാണ് നിയമനം നൽകിയത്. ആഴ്ചയിൽ കുറഞ്ഞത് മൂന്ന് ദിവസവും മാസം കുറഞ്ഞത് 12 ദിവസവും ഇദ്ദേഹം ജോലി ചെയ്യണം.
    ലൈബ്രറിയിൽ നിന്ന് തടവുകാർ കൊണ്ടുപോകുന്ന പുസ്തകങ്ങളുടെ കൃത്യമായ കണക്കുകൾ രേഖപ്പെടുത്തി വെക്കുക. തിരികെ ലഭിക്കുന്നവയുടെ വിവരം അടയാളപ്പെടുത്തുക എന്നിങ്ങനെയാണ് പ്രജ്ജ്വൽ രേവണ്ണയുടെ ജോലി.