അൽത്താഫ് സലിം സംവിധാനം ചെയ്ത് ഫഹദ് ഫാസിൽ- കല്യാണി പ്രിയദർശൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ 'ഓടും കുതിര ചാടും കുതിര' മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുകയാണ്. ഈ ഫെസ്റ്റിവൽ സീസണിൽ ഫാമിലിക്ക് ഉൾപ്പെടെ പോയി എൻജോയ് ചെയ്ത കാണാൻ കഴിയുന്ന സിനിമയാണ് ഓട് കുതിര ചാടും കുതിര. ഈ സിനിമയിലെ എല്ലാ കഥാപാത്രങ്ങൾക്കും ഒരു ക്രാക്ക് ഉണ്ട്, അല്പം വട്ടില്ലേ എന്ന് തോന്നിപ്പിക്കുന്ന വിധത്തിലുള്ള ആ പെർഫോമൻസ്, അതാണ് ഈ പടത്തിന്റെ പ്രധാന എന്റർടൈൻമെന്റ് ഘടകവും. ഇമോഷൻസും വൈകാരികതയും ഒക്കെയും തികച്ചും ഫൺ മൂടിൽ ആണ് സംവിധായകൻ എക്സിക്യൂട്ട് ചെയ്തിട്ടുള്ളത്.ഫഹദ്, കല്യാണി, വിനിത്, അനുരാജ്, സുരേഷ് കൃഷ്ണ എന്നിങ്ങനെ അനേകം ആർട്ടിസ്റ്റുകൾ ചിത്രത്തിൽ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്, എങ്കിലും ലാൽ അവതരിപ്പിച്ച മാത്യു എന്ന് കഥാപാത്രം തിയേറ്ററിൽ ഏറെ ചിരി പടർത്തി. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.