ഡൽഹയിൽ പ്രസാദത്തെ ചൊല്ലി തർക്കം. ഡൽഹിയിൽ ക്ഷേത്ര ജീവനക്കാരനെ തല്ലിക്കൊന്നു. ഡൽഹി കൽക്കാജിയിലാണ് സംഭവം. കൽക്കാജി ക്ഷേത്രത്തിലെ ജീവനക്കാരൻ യോഗേന്ദ്ര സിംഗിനെയാണ് മൂന്ന് യുവാക്കൾ ചേർന്ന് അടിച്ചുകൊന്നത്. ഇന്നലെ രാത്രിയാണ് സംഭവം. സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടുപേർക്കായി തെരച്ചിൽ തുടരുന്നു.ക്ഷേത്രത്തിൽ ദർശനം പൂർത്തിയാക്കിയ പ്രതികൾ പ്രസാദം കഴിക്കാൻ ക്ഷേത്ര ജീവനക്കാരനെ സമീപിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. പ്രതികൾ വടികൾ ഉപയോഗിച്ച് ജീവനക്കാരനെ ആക്രമിച്ചു. ആക്രമണത്തിനിടെ ജീവനക്കാരന് ഗുരുതരമായി പരുക്കേറ്റു.35 വയസ്സുള്ള യോഗേന്ദ്ര സിംഗ് എന്നയാളാണ് കൊല്ലപ്പെട്ടത്.