വെബ് ഡെസ്ക്
Aug. 29, 2025, 12:52 p.m.
    108 ആംബുലന്‍സ് പദ്ധതിയുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന കൂടുതല്‍ രേഖകള്‍ പുറത്തുവിട്ട് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ടെന്‍ഡറില്‍ പങ്കെടുത്ത യോഗ്യതയില്ലാത്ത കമ്പനിയെ സര്‍ക്കാര്‍ സംരക്ഷിച്ചു എന്ന് സൂചിപ്പിക്കുന്ന രേഖകളാണ് രമേശ് ചെന്നിത്തല പുറത്തുവിട്ടിരിക്കുന്നത്. കര്‍ണാടക, മേഘാലയ എന്നീ സംസ്ഥാനങ്ങള്‍ വിലക്കിയ GVK EMRI കമ്പനിയെ ടെന്‍ഡര്‍ ചട്ടങ്ങള്‍ കാറ്റില്‍പറത്തി സംരക്ഷിച്ചെന്നാണ് ആക്ഷേപം. കമ്പനിക്ക് ടെന്‍ഡര്‍ നടപടി ക്രമങ്ങളില്‍ യോഗ്യതയില്ലെന്നും കമ്പനിയെ ഡീ ബാര്‍ ചെയ്‌തെന്നും തെളിയിക്കുന്ന രേഖകളാണ് പുറത്തുവന്നിരിക്കുന്നത്.
    .