ജനറല്‍ ആശുപത്രിയിലെ ചികിത്സാപ്പിഴവ് സംഭവത്തില്‍ ആശുപത്രിയോട് വിശദീകരണം തേടി ഡിഎംഒ. ചികിത്സാപ്പിഴയില്‍ ഡോക്ടര്‍ വീഴ്ച സമ്മതിക്കുന്ന ശബ്ദരേഖ പുറത്തുവന്നതിന് പിന്നാലെ കൂടിയാണ് വിഷയത്തില്‍ ഡിഎംഒയുടെ ഇടപെടലുണ്ടായിരിക്കുന്നത്.
    തൈറോയ്ഡ് ശസ്ത്രക്രിയക്ക് വിധേയയായ രോഗിയുടെ നെഞ്ചില്‍ ഉള്ളത് 50 സെന്റീമീറ്റര്‍ നീളം വരുന്ന ട്യൂബ് കുടുങ്ങിയതായി കാണിച്ച് ബന്ധുക്കൾ ആരോഗ്യവകുപ്പിന് നേരത്തെ പരാതി നല്‍കിയിരുന്നു.