ഓണത്തിന്റെ വരവറിയിച്ചുകൊണ്ട് തൃപ്പൂണിത്തുറ അത്തച്ചമയ ആഘോഷങ്ങൾക്ക് തുടക്കമായി. ഗവൺമെന്റ് ബോയ്സ് സ്കൂളിലെ അത്തംനഗറിൽ മന്ത്രി പി രാജീവ് അത്തപതാക ഉയർത്തി. മന്ത്രി എംബി രാജേഷാണ് ചടങ്ങുകൾ ഉദ്ഘാടനം ചെയ്തത്. നടന്‍ ജയറാം ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്തു. വാദ്യഘോഷങ്ങളും നാടൻ കലാരൂപങ്ങളുമായി ഘോഷയാത്രയിൽ അണിനിരക്കുന്നത് നിരവധി കലാകാരന്മാരാണ്.