തൃശൂർ പൂരം കലക്കൽ വിവാദത്തിൽ എഡിജിപി എം. ആർ.അജിത് കുമാറിനെതിരെ കടുത്ത നടപടി ഒഴിവാകും. അജിത് കുമാറിനെ പൊലീസിൽ നിന്ന് മാറ്റിയതിനാൽ കടുത്ത നടപടി വേണ്ടെന്നും, സസ്പെൻഷൻ പോലുള്ള നടപടി ആവശ്യമില്ലന്നുമാണ് ഡിജിപി റവാഡ ചന്ദ്രശേഖറിന്റെ അഭിപ്രായം. മുൻ ഡിജിപിയുടെ റിപ്പോർട്ടിൽ പുതിയ ശിപാർശ എഴുതിച്ചേർത്തു. താക്കീത് നൽകി അന്വേഷണം അവസാനിപ്പിച്ചേക്കും എന്നാണ് പൊലീസ് ആസ്ഥാനത്ത് നിന്ന് ലഭിക്കുന്ന സൂചന. പുനഃപരിശോധന സർക്കാരിന്റെ ആവശ്യപ്രകാരം മാത്രമായിരിക്കും.