എംഎൽഎ സ്ഥാനം രാജിവയ്ക്കാൻ ആവശ്യപ്പെടുന്നതിന് മുൻപ് രാഹുൽ മാങ്കൂട്ടത്തിലിന്റെ വാദങ്ങൾ കൂടി കേൾക്കണമെന്ന് കോൺഗ്രസ് നേതാക്കൾ. കെപിസിസി അധ്യക്ഷനുമായുള്ള ആശയവിനിമയത്തിലാണ് നേതാക്കളുടെ നിർദേശം. അവന്തികക്കുള്ള മറുപടി പോലെ മറ്റ് വിവാദങ്ങളിലും വിശദീകരണം വരേണ്ടതുണ്ടെന്ന് നേതാക്കൾ പറയുന്നു.കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ഇന്ന് സംസ്ഥാനത്തെ എല്ലാ പ്രധാനപ്പെട്ട കെപിസിസി നേതാക്കളുമായി ആശയവിനിമയം നടത്തിയിരുന്നു.
    രാഹുലിന് പറയാനുള്ളത് കൂടി കേൾക്കണമെന്ന് ഒരു വിഭാഗം നേതാക്കൾ ആവശ്യപ്പെടുകയായിരുന്നു.