ധർമ്മസ്ഥല കൂട്ട ശവസംസ്കാര കേസിൽ പുതിയ വഴിത്തിരിവിൽ, തെറ്റായ വിവരങ്ങൾ നൽകി കർണാടക പോലീസിന്റെ പ്രത്യേക അന്വേഷണ സംഘത്തെ (എസ്‌ഐടി) തെറ്റിദ്ധരിപ്പിച്ചുവെന്നാരോപിച്ച് പ്രധാന വെളിപ്പെടുത്തൽ നടത്തിയ വ്യക്തിയെ ശനിയാഴ്ച അറസ്റ്റ് ചെയ്തതായി വൃത്തങ്ങൾ അറിയിച്ചു.
70–80 മൃതദേഹങ്ങൾ പലയിടങ്ങളിലായി കുഴിച്ചിട്ടിട്ടുണ്ടെന്ന് അവകാശപ്പെട്ട ധർമ്മസ്ഥല ക്ഷേത്ര ഭരണകൂടത്തിലെ മുൻ ശുചീകരണ തൊഴിലാളിയെ ഇന്ന് രാവിലെ 6 മണി വരെ രാത്രി മുഴുവൻ ചോദ്യം ചെയ്തതിന് ശേഷം അറസ്റ്റ് ചെയ്തത് .
    ആദ്യം വിസിൽബ്ലോവർ ഹാജരാക്കിയ തലയോട്ടി വ്യാജമാണെന്ന് പോലീസ് വൃത്തങ്ങൾ വെളിപ്പെടുത്തി. പിന്നീട് കള്ളസാക്ഷ്യം, തെറ്റായ തെളിവ് നൽകൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്