സ്വപ്ന സുരേഷ് പ്രതിയായ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം നയതന്ത്ര മാർഗം വഴിയുള്ള സ്വർണ്ണക്കടത്ത് കേസിൽ മുൻ യു എ ഇ കോൺസുലേറ്റ് ഉദ്യോഗസ്ഥർക്കെതിരെ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിച്ചു. അന്നത്തെ പ്രധാന ഉദ്യോഗസ്ഥർക്കെതിരെയാണ് കസ്റ്റംസ് വകുപ്പ് പന്ത്രണ്ട് കോടി രൂപ പിഴ ചുമത്തിയത്. മുൻ കോൺസൽ ജനറൽ, അഡ്മിൻ അറ്റാഷെ-എക്സ് ചാർജ് ഡി അഫയേഴ്‌സ് എന്നിവർക്ക് നേരെ ആറ് കോടി രൂപ വീതവും കസ്റ്റംസ് പിഴ ചുമത്തി. കോടതി നടപടികളുടെ തുടർ നടപടികളുടെ ഭാഗമായാണ് പ്രോസിക്യുഷൻ നീക്കം. കൊച്ചി സ്വദേശിയായ ഗോവിന്ദൻ നമ്പൂതിരി നൽകിയ വിവരാവകാശ രേഖയിലെ മറുപടിയായാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്