വ്യാസ വിദ്യാ പീഠം പ്രീ-പ്രൈമറി സ്കൂളിൻ്റെ ഗേറ്റിന് സമീപം ബുധനാഴ്ച വൈകുന്നേരം 3.45 ഓടെയാണ് നാരായണൻ സ്ഫോടകവസ്തുക്കൾ കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. കണ്ടപ്പോൾ ആവേശഭരിതനായ കുട്ടി ഇത് നിലത്തേക്ക് എറിയുകയായിരുന്നു. തുടർന്ന് അത് വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. കാട്ടുപന്നിയെ പിടികൂടാൻ ഉപയോഗിക്കുന്ന പന്നിപ്പടക്കമാണെന്ന് സംശയിക്കുന്ന സ്ഫോടകവസ്തുവാണ് പൊട്ടിത്തെറിച്ചത്. സംഭവത്തിൽ പത്ത് വയസുകാരനായ നാരായണൻ എന്ന കുട്ടിയ്ക്ക് പരിക്കേറ്റിട്ടുണ്ട്. പൊട്ടിത്തെറിയിൽ സമീപത്തുണ്ടായിരുന്ന 84 വയസ്സുള്ള ലീല എന്ന സ്ത്രീക്കും നിസ്സാര പരിക്കേറ്റു.സ്കൂൾ അധികൃതരും സമീപത്തെ താമസക്കാരും ഉടൻ തന്നെ സ്ഥലത്തെത്തി പോലീസിനെ വിവരമറിയിച്ചു. പരിശോധനയിൽ ഒരു ബക്കറ്റിൽ സൂക്ഷിച്ചിരുന്ന നാല് സ്ഫോടകവസ്തുക്കൾ കൂടി സമീപത്ത് നിന്ന് ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്.