ഏറെ കൗതുകകരവും സങ്കീര്‍ണവുമായ സംഭവവികാസങ്ങളാണ് വോട്ടര്‍പട്ടികയിലെ കല്യാണിയുടെ പേരുമായി ബന്ധപ്പെട്ടുണ്ടായത്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ കല്യാണി മരിച്ചെന്നും അവരുടെ വോട്ട് ഒഴിവാക്കണമെന്നും കാട്ടി പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ കല്യാണിയുടെ വീട്ടിലെത്തിയത്.
    മരിച്ചെന്ന് പറയപ്പെടുന്ന കല്യാണിയെ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കാനുള്ള നോട്ടീസ് കല്യാണി തന്നെ ഉദ്യോഗസ്ഥരില്‍ നിന്ന് ഏറ്റുവാങ്ങി. പിന്നീട് താന്‍ മരിച്ചിട്ടില്ലെന്നും വോട്ട് തള്ളരുതേയെന്നും കല്യാണിക്ക് ഉദ്യോഗസ്ഥരോട് പറയേണ്ട ഗതിവന്നു.