കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വീണ്ടും മൊബൈല്‍ ഫോണ്‍ പിടികൂടി. പത്താം ബ്ലോക്ക് സി ഡിവിഷനിലെ 12ാം നമ്പര്‍ സെല്ലിന്റെ ഭിത്തിയില്‍ ഒളിപ്പിച്ച നിലയിലാണ് ഫോണ്‍ കണ്ടെത്തിയത്. ജയില്‍ സൂപ്രണ്ടിന്റെ കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തു.
    ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടം അന്വേഷിക്കുന്നതിന് വേണ്ടി സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സമിതി. ഇന്നലെയും മിനിഞ്ഞാന്നുമായാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തി തങ്ങളുടെ പരിശോധനകള്‍ പൂര്‍ത്തീകരിച്ചത്. അതിനിടെയാണ് വീണ്ടും മൊബൈല്‍ ഫോണ്‍ പിടികൂടിയത്.