പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്റർ ,കുവൈറ്റ് അഭിഭാഷക സ്ഥാപനവുമായി ധാരണാപത്രം ഒപ്പുവച്ചു. ചടങ്ങിൽ ലോ ഗ്രൂപ്പിനെ പ്രതിനിധീകരിച്ച് കുവൈറ്റി അഭിഭാഷകൻ ഡോ. തലാൽ താക്കി, പ്രവാസി ലീഗൽ സെൽ കുവൈറ്റ് കൺട്രി ഹെഡ് ബാബു ഫ്രാൻസീസ്, പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്റർ പ്രസിഡന്റ് ബിജു സ്റ്റീഫൻ എന്നിവർ പങ്കെടുത്തു. 2019 ഡിസംബറിലാണ് പ്രവാസി ലീഗൽ സെൽ കുവൈറ്റിൽ പ്രവർത്തനം തുടങ്ങിയത്.പ്രവാസികളായ എല്ലാ ഇന്ത്യക്കാർക്കും പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്ററിലൂടെ ഫീസില്ലാതെ നിയമോപദേശം തേടാവുന്നതാണ്.