ബലാത്സംഗ കേസില്‍ വേടൻ ഒളിവിലാണെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യ. വേടന് പൊലീസ് സംരക്ഷണം നൽകിയിട്ടില്ല. വേടൻ ഒളിവിലാണ്. രാജ്യം വിടാതിരിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും പുട്ട വിമലാദിത്യ പറഞ്ഞു.മുൻകൂർ ജാമ്യപേക്ഷ കോടതിയിൽ ഉള്ളതിനാലാണ് അറസ്റ്റിലേക്ക് കടക്കാത്തത്. ബലാത്സഗ കേസിന്റെ അന്വേഷണം ശരിയായ രീതിയിൽ നടക്കുന്നു. വേടനത്തിരേ പുതിയ പരാതികൾ ഇതുവരെ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.