LIC Bima Sakhi Scheme: ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ(എൽഐസി)യുടെ ബീമാ സഖി പദ്ധതിയെ കുറിച്ച് കേട്ടിട്ടുണ്ടോ? സ്ത്രീകളെ സ്വയം പര്യാപ്തരാക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഇതിനായി നിങ്ങൾ ഒരു രൂപ പോലും ചെലവാക്കേണ്ടതായി വരില്ല. ഈ പദ്ധതി പ്രകാരം സ്ത്രീകൾക്ക് എൽഐസി ഏജൻ്റുമാരാകാനുള്ള പരിശീലനം നൽകും. ഇക്കാലയളവിൽ 7000 മുതൽ 5000 രൂപ വരെ എല്ലാ മാസവും നൽകും. ഇതിന് പുറമെ പോളിസി ലഭിക്കുമ്പോൾ കമ്മീഷനും നൽകും.
    ആർക്കൊക്കെ അപേക്ഷിക്കാം
പത്താം ക്ലാസ് പാസായ ഏതൊരു സ്ത്രീക്കും ഈ പദ്ധതിയിലേക്ക് അപേക്ഷിക്കാം. ഇതിനായി പ്രായപരിധിയും നിശ്ചയിച്ചിട്ടുണ്ട്. 18 വയസ്സിനും 70 വയസ്സിനും ഇടയിലുള്ള ഏതൊരു സ്ത്രീക്കും ഈ പദ്ധതിയിലേക്ക് അപേക്ഷിക്കാം. അപേക്ഷിക്കാൻ, നിങ്ങളുടെ അടുത്തുള്ള ബ്രാഞ്ചിൽ പോയി വിവരങ്ങൾ തേടാവുന്നതാണ്. ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ചും അപേക്ഷിക്കാവുന്നതാണ്. അപേക്ഷിക്കുന്നതിന് മുൻപ് നിങ്ങൾ വയസ്സ് തെളിയിക്കുന്ന രേഖ, വിലാസം തെളിയിക്കുന്ന രേഖ, പത്താം ക്ലാസ് പാസായ സർട്ടിഫിക്കറ്റിൻ്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് എന്നിവ അറ്റാച്ചുചെയ്യണം.