എറണാകുളം പറവൂരില്‍ പലിശക്കാരുടെ ഭീഷണിയില്‍ വീട്ടമ്മ പുഴയില്‍ ചാടി ജീവനൊടുക്കിയ സംഭവത്തില്‍ കൂടുതല്‍ നടപടികളിലേക്ക് പൊലീസ്. വീട്ടമ്മയെ ഭീഷണിപ്പെടുത്തിയ റിട്ടയേഡ് പൊലീസ് ഉദ്യോഗസ്ഥന്‍ പ്രദീപ് കുമാറിനും ഭാര്യ ബിന്ദുവിനെതിരെയും ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി.പലിശക്കാരുടെ ഭീഷണിയെ തുടര്‍ന്ന് ഇന്നലെ വൈകുന്നേരത്തോടെയാണ് കോട്ടുവള്ളി സ്വദേശി ആശ ബെന്നി പുഴയില്‍ ചാടി ജീവനൊടുക്കിയത്. മുന്‍പൊലീസ് ഉദ്യോഗസ്ഥന്‍ പ്രദീപ് കുമാറിന്റെ ഭാര്യ ബിന്ദുവാണ് ഇവര്‍ക്ക് പണം നല്‍കിയത്. പണം നല്‍കിയവര്‍ ആശയെ ഭീഷണിപ്പെടുത്തിയെന്ന് ഭര്‍ത്താവ് ബെന്നി ആരോപിക്കുന്നു. ആശയുടെ ആത്മഹത്യ കുറിപ്പിലും ഇത് സംബന്ധിച്ച വെളിപ്പെടുത്തല്‍ ഉണ്ടായിരുന്നു.
    ഭീഷണിയെ തുടര്‍ന്ന് ആശ നേരത്തെ കൈഞരമ്പ് മുറിച്ചിരുന്നു. മുതലും മുതലിന്റെ ഇരട്ടി പലിശയും നല്‍കിയെന്നും ബെന്നി പറയുന്നു.