കെ എസ് യു പ്രവർത്തകനെ എം എസ് എഫ് – യൂത്ത് ലീഗ് പ്രവർത്തകർ മർദിച്ചതായി പരാതി. കണ്ണൂർ കാൾടെക്സിൽ വച്ച് ഇന്നലെ രാത്രിയായിരുന്നു മർദനം. കെഎസ്‍യു പ്രവർത്തകനായ അജ്മൽ റോഷനാണ് പരുക്കേറ്റത്.പരുക്കേറ്റ അജ്മൽ റോഷനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തളിപ്പറമ്പ് സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ടിലെ തെരഞ്ഞെടുപ്പിൽ നോമിനേഷൻ നൽകിയതാണ് മർദനത്തിന് പിന്നിലെന്നാണ് കെഎസ്‍യു ആരോപണം.
    തളിപ്പറമ്പ് സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ടിലെ തെരഞ്ഞെടുപ്പിൽ കെഎസ്‌യുവും എംഎസ്എഫും സഖ്യമായല്ല മത്സരിക്കുന്നത്. ഇന്നലെ നോമിനേഷൻ നൽകാൻ കോളജിലേക്ക് പോകുമ്പോഴാണ് സംഭവം.