കോഴിക്കോട്ടെ യൂത്ത് കോൺഗ്രസ് പരിപാടി താൻ ഏറ്റിരുന്നില്ലെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. രമ്യാ ഹരിദാസ് ആണ് പരിപാടിയിൽ പങ്കെടുക്കാം എന്ന് ഉറപ്പ് നൽകിയത്. സാഹചര്യം ഉണ്ടെങ്കിൽ പങ്കെടുക്കാം എന്ന് മാത്രമാണ് അറിയിച്ചത്.നിമിഷ പ്രിയ കേസുമായി ബന്ധപ്പെട്ട് വിദേശത്താണ് ഉണ്ടായിരുന്നത്. പുലർച്ചെയാണ് കോഴിക്കോട് എത്തിയത്. രാവിലെ മണ്ഡലം പ്രസിഡന്റിനെ വിളിച്ചപ്പോൾ പരിപാടി കഴിഞ്ഞെന്ന് പറഞ്ഞു.
    എല്ലാ കാര്യങ്ങളിലും വിവാദം ഉണ്ടാക്കുന്നത് ശരിയായ നിലപാടല്ല. സാഹചര്യം ഉണ്ടെങ്കിൽ മാത്രമെ പങ്കെടുക്കു അറിയിച്ചിരുന്നുവെന്നും ചാണ്ടി ഉമ്മൻ മറുപടി നൽകി.