താര സംഘടനയായ അമ്മയുടെ പുതിയ ഭരണസമിതിയുടെ നേതൃത്വത്തിലുള്ള ആദ്യ യോഗം നാളെ. ചേരിതിരിവ് അവസാനിപ്പിക്കുക ആദ്യ അജണ്ട. ഓരോ അംഗങ്ങളുമായി അമ്മ പ്രസിഡന്റ് ശ്വേത മേനോൻ സംസാരിക്കും. പുതിയ ഭരണസമിതിയുടെ ആദ്യ എക്സിക്യൂട്ടിവ് യോഗം നാളെ 11 മണിക്ക് അമ്മ ഓഫീസിൽ വച്ചാണ് നടക്കുക.